click for free hit counter
ആദിവാസി യുവാവിനെ സി പി എം ക്രൂരമായി മര്‍ദിച്ചു, മനംനൊന്ത് ആത്മഹത്യ ചെയ്തു

പേരാവൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കൊട്ടിയൂര്‍ പഞ്ചായത്തിലെ അമ്പായത്തോട്‌ എടമന ആദിവാസി കോളനിയിലെ താമസക്കാരനും യൂത്ത്‌ കോണ്‍ഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റുമായ ബാലനെ ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. കോളനിയില്‍ പതിച്ചിരുന്ന സിപിഎം പോസ്‌റ്റര്‍ ചൊവ്വാഴ്‌ച വൈകീട്ടു കീറിയ നിലയില്‍ കാണപ്പെട്ടിരുന്നു. അതിന്റെ പേരില്‍ സിപിഎം പ്രവര്‍ത്തകര്‍ ബാലനെ മര്‍ദ്ദിച്ച്‌ അവശനാക്കുകയും കെട്ടിയിടുകയും ചെയ്‌തു. രാത്രി പോലീസെത്തിയാണു ബാലനെ അഴിച്ചു വിട്ടത്‌. എന്നാല്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നില്ല. തുടര്‍ന്നു വീട്ടിലെത്തിയ ബാലന്‍ ഭാര്യയെയും തറവാട്ടിലേക്കു പറഞ്ഞു വിട്ട്‌ ഒറ്റയ്‌ക്കാണു കഴിഞ്ഞത്‌. രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു അവശനാക്കുകയും കെട്ടിയിടുകയും ചെയ്തതില്‍ മനം നൊന്താണ്‌ യുവാവ്‌ ആത്മഹത്യ ചെയ്തത്. സി പി എം നടത്തുന്ന നരനായാട്ടിനെതിരെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി അഡ്വക്കേറ്റ് സണ്ണി ജോസഫ്‌ രംഗത്ത് വന്നിട്ടുണ്ട്.
UDF is united in it's commitments to the people of Kerala to rise to their aspirations for Growth and overall development along with a peaceful living for the entire section of society.
Speech of leaders
"ജനപക്ഷത്തുള്ള യു.ഡി.എഫ് പ്രകടന പത്രിക"

ജനോപകാര പദ്ധതികളുമായി യു.ഡി.എഫ് പ്രകടന പത്രിക; "ഒരു രൂപയ്ക്ക് അരി നല്‍കും"....

*ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കു കിലോഗ്രാമിന് ഒരു രൂപയ്ക്കും മറ്റുള്ളവര്‍ക്ക് രണ്ട് രൂപയ്ക്കും പ്രതിമാസം 25 കിലോഗ്രാം അരി നല്‍കുമെന്ന് യു.ഡി.എഫ്. പ്രകടന പത്രിക ഉറപ്പു നല്‍കുന്നു.

*ബി.പി.എല്‍. കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് ധനസഹായം നല്‍കും.

*കുടുംബനാഥന്റെ മരണത്തെ തുടര്‍ന്ന് അനാഥമാകുന്ന കുടുംബത്തിന് പ്രതിമാസം സഹായധനം നല്‍കും.

*പരമദരിദ്ര കുടുംബങ്ങളെ സര്‍ക്കാര്‍ ദത്തെടുക്കും.

*പത്താംക്ലാസിലെത്തുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി സൈക്കിള്‍,

*ഓരോ പ്ലസ്ടു വിദ്യാര്‍ഥിക്കും സൗരോര്‍ജ വിളക്ക്,

*പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്നതിനും ഇരുചക്രവാഹനം വാങ്ങുന്നതിനും പലിശ രഹിത വായ്പ

*എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്നവരെ ദത്തെടുത്ത് സംരക്ഷിക്കും

*അപകടത്തില്‍പ്പെട്ട കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും രണ്ടുലക്ഷം രൂപ വരെ അവശതാ പെന്‍ഷന്‍ നല്‍കും.

*സ്വന്തമായി പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനം ഇല്ലാത്ത പട്ടികജാതിക്കാര്‍ക്ക് ഇവ അനുവദിക്കും.

*അപേക്ഷ നല്‍കി ഏഴ് ദിവസത്തിനകം വൈദ്യുതി കണക്ഷന്‍ നല്‍കും

*മൂന്നു ശതമാനം പലിശയ്ക്ക് കാര്‍ഷിക വായ്പ അനുവദിക്കും.

*നിര്‍ദ്ധനരായ വൃക്കരോഗികള്‍ക്ക് സൗജന്യ ചികിത്സ.

*പോലീസ് പ്രവര്‍ത്തന സമയം എട്ട് മണിക്കൂറാക്കി മിതപ്പെടുത്തും

*അഞ്ചുവര്‍ഷം കൊണ്ട് 3000 മെഗാവാട്ട് വൈദ്യതി ഉല്‍പാദിപ്പിക്കും. *ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കും

*മെട്രോ റെയില്‍ പദ്ധതി നടപ്പാക്കും.

*കാര്‍ഷിക വ്യവസായ മേഖലകളിലെ മുരടിപ്പ് മാറ്റി ഉല്‍പാദനം വര്‍ധിപ്പിക്കും.

*തദേശ സ്ഥാപനങ്ങളില്‍ മത്സരിക്കാന്‍ ജോലി രാജിവെച്ച അങ്കണവാടി ജീവനക്കാര്‍ക്ക് പുനര്‍നിയമനം നല്‍കും.

*സാമൂഹ്യക്ഷേമത്തിന് മുന്‍ഗണ നല്‍കും

*ഉടമയ്ക്ക് ഉടമസ്ഥാവകാശം നിലനിര്‍ത്തി ചെറുകിട പാട്ടകൃഷി പ്രോത്സാഹിപ്പിക്കും.

*ലാന്‍ഡ് ട്രൈബ്യൂണല്‍ വിധിപ്രകാരം കര്‍ഷകര്‍ക്ക് ലഭ്യമായ പട്ടയങ്ങളെ വ്യവഹാരമുക്തമാക്കും.

*സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ കൃഷിയും ഉള്‍പ്പെടുത്തും.

*കുരുമുളക് ബോര്‍ഡ്, ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡ് എന്നിവ രൂപവത്കരിക്കും.

*ഇടുക്കി, വയനാട് ജില്ലകളെ പാല്‍ ഉല്പാദനകേന്ദ്രങ്ങളാക്കി മാറ്റും. *ഹില്‍ഹൈവെ സമയബന്ധിതമായി പൂര്‍ത്തികരിക്കും.

*തീരപ്രദേശത്ത് എല്ലാ കുടുംബങ്ങള്‍ക്കും വീടും വൈദ്യുതിയും പൈപ്പ് വഴി കുടിവെള്ളവും നല്‍കും.

*സംസ്ഥാന ജീവനകാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കേന്ദ്രതുല്യത ഉറപ്പുവരുത്തും.

*ജീവനക്കാരുടെ സ്ഥലംമാറ്റം ഓണ്‍ലൈനിലൂടെ നടത്തും.

*എല്‍.ഡി.എഫ്. സര്‍ക്കാര്‍ നടത്തിയ എല്ലാ പിന്‍വാതില്‍ നിയമനവും പുനഃപരിശോധിക്കും.

*സര്‍വകലാശാലകള്‍, കോര്‍പ്പറേഷനുകള്‍, മറ്റ് സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള നിയമനങ്ങള്‍ പി.എസ്.സി. ക്ക് വിടും‍.

*തദേശ സ്ഥാപനങ്ങളില്‍ മത്സരിക്കാന്‍ ജോലി രാജിവെച്ച അങ്കണവാടി ജീവനക്കാര്‍ക്ക് പുനര്‍നിയമനം നല്‍കും.

*മൂലധന നിക്ഷേപം വര്‍ധിപ്പിക്കാന്‍ പൊതുസ്വകാര്യ പങ്കാളിത്തം, കോര്‍പ്പറേറ്റ് നിക്ഷേപം, സഹകരണ നിക്ഷേപം, ബി.ഒ.ടി. തുടങ്ങിയവ ഉപയോഗപ്പെടുത്തും.

*നിക്ഷേപങ്ങളും വ്യവസായങ്ങളും വളര്‍ത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്‍വെസ്റ്റ്‌മെന്‍റ് അഡൈ്വസറി കൗണ്‍സില്‍ രൂപവത്കരിക്കും.

*തിരുവനന്തപുരം, കൊച്ചി, പാലക്കാട് എന്നിവിടങ്ങളില്‍ പ്രത്യേക നിക്ഷേപ മേഖലകള്‍ക്കു രൂപംനല്‍കും.
*മലപ്പുറത്ത് പുതിയ നോളജ് ഹബ് തുടങ്ങും.

*ഐ.ടി. മേഖലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കും. *തിരുവനന്തപുരത്തും കൊച്ചിയിലും മെട്രൊ റെയില്‍, തെക്ക് വടക്ക് ഹൈസ്പീഡ് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോര്‍..

*തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗലാപുരം നഗരങ്ങളെ ബന്ധപ്പെടുത്തി ഷട്ടില്‍ എയര്‍ സര്‍വീസ് തുടങ്ങും.

*തുഞ്ചത്തെഴുത്തച്ഛന്റെ പേരില്‍ സര്‍വകലാശാലയും അന്താരാഷ്ട്ര നിലവാരമുള്ള മള്‍ട്ടി ഡിസിപ്ലിനറി സര്‍വകലാശാലയും രൂപവത്കരിക്കും.

5 വര്ഷം ഭരിച്ചിട്ടും "കൊടുക്കാത്ത അരി" യുടെ പേരില്‍ മാത്രം വോട്ട് അഭ്യര്‍ത്തിക്കുന്ന LDF കാപട്യക്കാരെ വിജയിപ്പിക്കണോ, ജനോപകാര പദ്ധതികള്‍, ജനസമക്ഷം അവതരിപ്പിച്ചു കൊണ്ട് ജനപക്ഷത്തുള്ള ഐ ക്യ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണോ ?

ചിന്തിക്കൂ.... ഐക്യ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കൂ....